
കണ്ണൂരിൽ ബാറിലുണ്ടായ സംഘർഷം; കുത്തേറ്റ യുവാവ് മരിച്ചു; വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ടു വയറിനു കുത്തേല്‍ക്കുകയായിരുന്നു
സ്വന്തം ലേഖകൻ
കണ്ണൂര്‍: ബാറിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ചിറക്കല്‍ കീരിയാടു ബുഖാരി മസ്ജിദിനു സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി പി റിയാസ് (43) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെ കാട്ടാമ്പള്ളി കൈരളി ബാറിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ടു വയറിനു കുത്തേല്‍ക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെന്നു സംശയിക്കുന്ന ആള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒറ്റയ്ക്കു മദ്യപിക്കുകയായിരുന്ന റിയാസിനെ അന്വേഷിച്ചു പ്രതിയെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി ബാറിലെത്തുകയും വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും മയ്യില്‍ പൊലീസ് പറഞ്ഞു.
Third Eye News Live
0