സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂർ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പരസ്യമായി നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍. ഉളിക്കല്‍ സ്വദേശിയായ അനീഷ് അണിയറത്തല (40) ആണ് അറസ്റ്റില്‍ ആയത്.

ഉളിക്കല്‍ ബ്രൈറ്റ് സ്റ്റൈല്‍ ബാര്‍ബര്‍ ഷോപ്പില്‍ ബാര്‍ബറായി തൊഴില്‍ ചെയ്യുന്ന ഇയാള്‍ സ്ത്രീകളെയും കുട്ടികളെയും സ്ഥിരമായി നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല ചൊവയോടെ സംസാരിക്കുകയും ആക്രമിക്കുകയും ചെയ്യുമായിരുന്നു. പോക്സോ കേസ് നടപടിയിലാണ് ഉളിക്കല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സമാനമായ മറ്റൊരു കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. മാവേലിക്കര തഴക്കര മുട്ടത്തയ്യത്ത് കോളനിയില്‍ അരുണ്‍ നിവാസില്‍ അരുണ്‍ കുമാറിനെ (33) യാണ് ചെങ്ങന്നൂര്‍ പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ സുരേഷ് കുമാര്‍ ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തഴക്കര മുട്ടത്തയ്യത്ത് കോളനിക്ക് സമീപം പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെയാണ് നഗ്നത പ്രദര്‍ശനം നടത്തിയത്.