റീ യൂണിയനിൽ വെച്ച്‌ വീണ്ടും മൊട്ടിട്ട പ്രണയം! കുടുംബത്തെയും കുട്ടികളെയും മറന്ന് ഒന്നാവാൻ തീരുമാനിച്ചുറപ്പിച്ചവർ ; ഒടുവിൽ ഒളിച്ചോട്ടത്തിന് പിന്നാലെ കാമുകിക്കുണ്ടായ മനം മാറ്റം ഇരുവരുടെയും ജീവനെടുത്തു

Spread the love

കണ്ണൂർ : പിരിയാനാകാത്ത വിധം പ്രണയിച്ചവർ, ഒടുവിൽ ആ പ്രണയം കൊണ്ടെത്തിച്ചത് മരണത്തിലേക്ക്.  കണ്ണൂരിൽ 2023 ൽ ഉണ്ടായ അവിഹിത പ്രണയ കൊലപാതകവും ആത്മഹത്യയും സംഭവിക്കാന്‍ വഴിയൊരുക്കിയത് ഒരു സ്‌കൂള്‍ റീ യൂണിയനാണ്.

video
play-sharp-fill

ഈ കഥയിലെ നായകന്‍ സുദര്‍ശന പ്രസാദാണ്. നായിക അനിലയും. റീ യൂണിയനില്‍ വെച്ചുകണ്ട പഴയ പ്രണയിനിയോട് വാതോരാതെ സംസാരിച്ചും, പഴയ കാര്യങ്ങള്‍ പറഞ്ഞ് ഭ്രമിപ്പിച്ചുമൊക്കെ ഇരുവരും പഴയ വഴികളിലൂടെ തിരിച്ചു നടക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പഴയകാല പ്രണയിതാക്കൾക്ക് ഇടയില്‍ വീണ്ടും പ്രണയംപൂത്തപ്പോള്‍ അവരുടെ ബന്ധം കൂടുതല്‍ ശക്തമായി. ഈ ബന്ധം രണ്ട് കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കും ഒടുവില്‍ ദാരുണമായ മരണത്തിലേക്കും നയിച്ച സംഭവമാണ് കണ്ണൂരിലെ സുദര്‍ശന പ്രസാദിന്റെയും അനിലയുടെയും ജീവിത കഥ. സ്‌കൂള്‍ പഠനകാലത്ത് പ്രണയിതാക്കളായിരുന്നു ഇവര്‍. ഒരുമിച്ച്‌ ഭക്ഷണം കഴിക്കല്‍, ഒരുമിച്ചു നടക്കല്‍, ഹോം വര്‍ക്ക് പരസ്പരം എഴുതി കൊടുക്കല്‍, ഒരു ബെഞ്ചില്‍ ഇരിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഒരുമിച്ച്‌. എന്തിനും ഏതിനും അനിലയ്ക്ക് സുദര്‍ശന പ്രസാദിനെ വേണം. നേരെ തിരിച്ചും അങ്ങനെ തന്നെ. അന്നേ സ്‌കൂളിലും ക്ലാസ്സിലെ കുട്ടികള്‍ക്കും ഇരുവരുടെയും സ്‌നേഹ ബന്ധം അറിയാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ അനില ഉപരിപഠനത്തിനായി പയ്യന്നൂരിലേക്ക് പോയി. ഇതോടെ സുദര്‍ശന പ്രസാദ് ഒറ്റയ്ക്കായി. വിളിക്കാനോ കാണാനോ മിണ്ടാനോ ഒന്നിനും പറ്റാതെ ആയതോടെ ഇരുവരും രണ്ടു വ്യക്തികളായി വളര്‍ന്നു. ഇരുവരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു കുടുംബങ്ങള്‍ രണ്ടിടങ്ങളില്‍ ആയതുകൊണ്ട് പഴയ പ്രണയമോ, പരിചയമോ പുതുക്കാന്‍ അവസരങ്ങളും കിട്ടിയില്ല. ഇതിനിടെ കുട്ടികളുമായി. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ വീതമാണ് ഉണ്ടായിരുന്നത്.

അങ്ങനെ  കാലങ്ങൾക്ക് ശേഷം ഇവർ പഠിച്ച സ്കൂളിൽ റീ യൂണിയൻ സംഘടിപ്പിച്ചു,  ഈ സ്‌കൂള്‍ റീയൂണിയനാണ് ഇവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. സുദര്‍ശന പ്രസാദും അനിലയും തങ്ങളോടൊപ്പം പഠിച്ചവരെയും, പഠപ്പിച്ച അധ്യാപകരെയും കാണാന്‍ ഓടിയെത്തി. പക്ഷെ, അവര്‍ പരസ്പരം കണ്ടതോടെ സ്‌കൂളിലെ മറ്റു കാര്യങ്ങളെല്ലാം മറന്നു. തങ്ങളുടെ പഴയ പ്രണയത്തെയും അതിലേക്കു നയിച്ച നടപ്പും ഇരിപ്പുമെല്ലാമായി അവരുടെ ചര്‍ച്ചകള്‍. ഒരുവേള വീണ്ടും ആ പഴയ സ്‌കൂള്‍ കുട്ടികളായോ എന്നുപോലും ഇരുവരും ചിന്തിച്ചുപോയി.

പിരിയാന്‍ നേരം ഇരുവരും ഫോണ്‍ നമ്ബറുകള്‍ കൈമാറുകയും സൗഹൃദം പുതുക്കുകയും ചെയ്തു. ഫോണ്‍ നമ്ബര്‍ കിട്ടിയതോടെ ഇരുവരും നിരന്തരം വിളിക്കാന്‍ തുടങ്ങി. നേരിട്ടുള്ള അടുപ്പത്തേക്കാള്‍ അവര്‍ ഫോണിലൂടെ അടുത്തു. ഇതിനിടയില്‍ അനിലയും കുടുംബവും സുദര്‍ശന പ്രസാദിന്റെ വീടിനടുത്തുള്ള കോയിപ്രയിലേക്ക് താമസം മാറി. ഈ മാറ്റം തന്നെ സാധ്യമാക്കിയത്. ഇവരുടെ ഫോണ്‍ വിളികളിലൂടെ ഉണ്ടായ പ്രണയമായിരുന്നു. ഇത് പിന്നീടാണ് അനിലയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മനസ്സിലായത്. അടുത്തടുത്തു താമസം ആയതോടെ ഇവര്‍ തമ്മിലുള്ള അടുപ്പം കൂടുതല്‍ ശക്തമാകാന്‍ കാരണമായി. പഴയ പ്രണയം വീണ്ടും ശക്തമായ പ്രണയമായി വളര്‍ന്നു. ഇതോടെ രഹസ്യമായി തുടങ്ങിയ പ്രണയം നാട്ടുകാര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങി. പ്രണയം നാട്ടില്‍ ചര്‍ച്ചാവിഷയമായി.

അനിലയുടെ വീട്ടുകാരും ഇതറിഞ്ഞു. തുടര്‍ന്ന് അനിലയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് സുദര്‍ശന പ്രസാദിനെ വിലക്കുകയും താക്കീതും ചെയ്തു. അനിലയുടെ ഭര്‍ത്താവ് സ്ത്രീ വിഷയത്തില്‍ വഴിയില്‍ തടഞ്ഞ് വിലക്കിയെന്ന് സുദര്‍ശന പ്രസാദിന്റെ ഭാര്യ അറിഞ്ഞു. ആകെ നാണക്കേടായ സംഭവത്തിന്റെ പേരില്‍ സുദര്‍ശന പ്രസാദും ഭാര്യയും തമ്മില്‍ വാക്കുകതര്‍ക്കമായി വഴക്കായി. തുടര്‍ന്ന് സുദര്‍ശന പ്രസാദിന്റെ ഭാര്യ കുട്ടികളുമായി അവരുടെ സ്വന്തം വീട്ടിലേക്ക് പോയി. ബന്ധം വേര്‍പിരിയാമെന്ന ഘട്ടംവരെ എത്തി. സുദര്‍ശന പ്രസാദിന്റെ കുടുംബജീവിതം തകര്‍ന്നു. എങ്കിലും അനിലയുടെ ബന്ധം ഉള്ളതു കൊണ്ട് സുദര്‍ശന പ്രസാദിന് കുലുക്കമുണ്ടായില്ല. അങ്ങനെ അനിലയുമായി ജീവിക്കാന്‍ കഴിയുമോ എന്ന ആശയം സുദര്‍ശന പ്രസാദ് മുന്നോട്ടുവെച്ചു.

ഇതിനോട് അനില ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും സുദര്‍ശന പ്രസാദിനോടുള്ള പ്രണയം കൊണ്ട് സമ്മതിച്ചു. 2024 മെയ് 4-ാം തീയതി ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ ജോലിക്കെന്ന് പറഞ്ഞ് അനില വീട്ടില്‍ നിന്നിറങ്ങി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ജോലി സ്ഥലത്തെത്തിയ അനില, കുട്ടികള്‍ക്ക് സുഖമില്ലാത്തതിനാല്‍ അവധി വേണമെന്ന് തൊഴിലുടമയെ അറിയിച്ച്‌ മുങ്ങി. ശേഷം സുദര്‍ശന പ്രസാദിനൊപ്പം പോവുകയായിരുന്നു. വൈകുന്നേരമായിട്ടും ജോലിക്കായി പോയ അനില തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരനും പെരിങ്ങോം പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിറ്റേന്ന് പുലര്‍ച്ചെ സുദര്‍ശന പ്രസാദിനെ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, നാട്ടുകാരന്റെ മൊഴി നിര്‍ണ്ണായകമായി. സുദര്‍ശന പ്രസാദിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള അന്നൂരിലെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ഇവര്‍ ബൈക്കില്‍ പോകുന്നത് കണ്ടുവെന്നാണ് നാട്ടുകാരന്‍ നല്‍കിയ മൊഴി. പോലീസ് ആ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ അനിലയുടെ മൃതദേഹം കണ്ടെത്തി. മുഖം വികൃതമാക്കിയും ശരീരം മുഴുവന്‍ മര്‍ദ്ദനമേല്‍പ്പിച്ച നിലയിലുമായിരുന്നു മൃതദേഹം.

അനിലയുടെ ബാഗില്‍ നിന്ന് വസ്ത്രങ്ങള്‍ കണ്ടെടുത്തതിലൂടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നതായി പോലീസ് അനുമാനിക്കുന്നു.

എന്നാല്‍, ഉച്ചയ്ക്ക് മക്കളെ ഫോണില്‍ വിളിച്ചശേഷം അനിലയ്ക്ക് മനംമാറ്റം ഉണ്ടായിട്ടുണ്ടാകാം. മക്കളെ ഓര്‍ത്ത് അനില പിന്മാറാന്‍ ശ്രമിച്ചതാകാം പ്രകോപനത്തിന് കാരണം. അനില പിന്മാറിയാല്‍ തന്റെ ജീവിതം പൂര്‍ണ്ണമായും തകരുമെന്ന ചിന്തയില്‍ സുദര്‍ശന പ്രസാദ്, അനിലയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. അതു തന്നെയാണ് സംഭവിച്ചതും. മറ്റാരെങ്കിലും ആക്രമിച്ചതാണെങ്കില്‍ സുദര്‍ശന പ്രസാദ് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നു. കീഴടങ്ങിയാല്‍ മതിയായിരുന്നു.