play-sharp-fill
മന്ത്രിയുടെ മകന് കണ്ണൂർ എയർപോർട്ടിൽ ജോലിയെന്ന് പോസ്റ്റ്: തട്ടിപ്പ് പോസ്റ്റിൽ പെട്ട് ബിജെപി പ്രവർത്തകൻ; ഒടുവിൽ സൈബർ കേസിൽ കുടുങ്ങി അകത്തായി

മന്ത്രിയുടെ മകന് കണ്ണൂർ എയർപോർട്ടിൽ ജോലിയെന്ന് പോസ്റ്റ്: തട്ടിപ്പ് പോസ്റ്റിൽ പെട്ട് ബിജെപി പ്രവർത്തകൻ; ഒടുവിൽ സൈബർ കേസിൽ കുടുങ്ങി അകത്തായി

ക്രൈം ഡെസ്‌ക്

കണ്ണൂർ: മന്ത്രിയുടെ മകന് കണ്ണൂർ എയർപോർട്ടിൽ ജോലി ലഭിച്ചെന്ന വ്യാജ പോസ്റ്റിൽ കുടുങ്ങിയ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. മന്ത്രി കെ.കെ ഷൈലജയുടെ മകൻ കണ്ണൂർ പോർട്ടിൽ അനധികൃതമായി ജോലി നേടിയെന്ന് പോസ്റ്റിട്ട ബിജെപി പ്രവർത്തകനാണ് അകത്തായത്.

മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായത് മലപ്പുറം താനൂർ സ്വദേശി രഞ്ജിത്ത്.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഫെയ്സ് ബുക്കിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽലാണ് താനൂർ കളരിപ്പടി സ്വദേശിയും ബിജെപി പ്രവർത്തകനുമായ മേച്ചേരി രഞ്ജിത്തിനെ  പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കെ.കെ.ഷൈലജക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ താരപരിവേഷം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പരാതികൾക്കടക്കം മന്ത്രി ഇടപെട്ട് പരിഹാരം കാണുന്നതായി പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിൽ തന്നെ പ്രചരണം നടന്നിരുന്നത്.