
കണ്ണൂർ: കണ്ണൂർ ഇരിക്കൂറില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. പള്ളിയില്‍ അപകടം നടന്ന സമയത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.
ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം.
അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സാഹസികമായി പുറത്തെടുത്തു. വാഹനം ഉയർത്തി ഡ്രൈവറെ പുറത്തെടുക്കാൻ എത്തിച്ച ക്രെയിൻ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമായത് രക്ഷാദൗത്യം വൈകാൻ കാരണമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ ലോറിക്കുള്ളില്‍ നിന്ന് പുറത്തെടുത്തത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ലോറിയില്‍ അപകടം നടന്ന സമയത്ത് ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.



