കണ്ണൂരില്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ചു; മുത്തച്ഛനും ഏഴുവയസുകാരനായ ചെറുമകനും ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: പള്ളിക്കുളത്ത് പുറകില്‍ നിന്നുവന്ന ലോറി ഇരുചക്രവാഹനത്തില്‍ ഇടിച്ച്‌ രണ്ട് മരണം.

സ്‌കൂട്ടര്‍ യാത്രക്കാരായ മുത്തച്ഛനും ഏഴുവയസുകാരനായ ചെറുമകനുമാണ് മരണപ്പെട്ടത്. എടച്ചേരി കൊമ്പ്രകാവ് സ്വദേശി മഹേഷ് ബാബു, ഇദ്ദേഹത്തിന്റെ ചെറുമകന്‍ ആഗ്നേയ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഗ്യാസ് സിലിണ്ടറുകള്‍‌ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇവര്‍ റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ ഇവരുടെ മുകളിലൂടെ ലോറി കയറി ഇറങ്ങി.