കണ്ണൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് വൻ കവര്‍ച്ച; ബൈക്കിലെത്തിയ സംഘം രണ്ടര ലക്ഷം കവർന്നു: പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

Spread the love

കണ്ണൂര്‍: ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു. കണ്ണൂർ പയ്യന്നൂരിൽ രാത്രി ഏഴരയോടെയാണ് കവർച്ച നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പണം നഷ്ടമായ സികെ രാമകൃഷ്ണൻ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.