ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം: മരിച്ചത് എകെ ശശീന്ദ്രന്റെ സഹോദരീ പുത്രി;ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ;ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മ​ഹത്യ ചെയ്തതെന്ന് സംശയം; അച്ഛനമ്മമാരെ പ്രതീക്ഷിച്ചെത്തിയ മകൻ കേട്ടത് അവരുടെ മരണവാർത്ത

Spread the love

കണ്ണൂർ: ബഹ്റൈനിൽനിന്ന് വൈകിട്ടാണ് കല്ലാളത്ത് ഷിബിൻ കണ്ണൂരിൽ വിമാനമിറങ്ങിയത് അച്ഛനമ്മമാരെ പ്രതീക്ഷിച്ചാണ്. ഷിബിൻ കേട്ടത് അവരുടെ ദാരുണാന്ത്യം. ഏറെ വേദനയുണ്ടാക്കുന്ന വിവരവുമായിട്ടാണ് ബന്ധുക്കൾ ഷിബിനെ കാത്തിരുന്നത്.

video
play-sharp-fill

ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജൻ–ശ്രീലേഖ ദമ്പതികളുടെ മരണം അലവിൽ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോൺ ചെയ്തിട്ടും പ്രേമരാജൻ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്. കോളിങ് ബെൽ അടിച്ചിട്ടും തുറക്കാതായപ്പോൾ അസ്വാഭാവികത തോന്നി.

അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കിടപ്പുമുറിയിൽ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വളപട്ടണം പൊലീസെത്തി പരിശോധിച്ചപ്പോൾ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അന്തിമതീരുമാനത്തിൽ എത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റു തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

ദമ്പതികളുടെ മകനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ എത്തിയതായിരുന്നുവെന്ന് പ്രേമരാജന്റെ ഡ്രൈവർ സരോഷ് പറഞ്ഞു. മൃതദേഹത്തിന് സമീപം ചുറ്റികയും ബോട്ടിലും ഉണ്ടായിരുന്നു. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടിയ നിലയിലും മുറിയിൽ രക്തവും കണ്ടെന്നും ഡ്രൈവർ പറഞ്ഞു.