എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം 6 പേര്‍ മട്ടന്നൂർ പോലീസിന്റെ പിടിയില്‍

Spread the love

കണ്ണൂർ : കണ്ണൂരില്‍ 27 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം ആറ് പേര്‍ പിടിയില്‍. ചലോടിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഷുഹൈബ് കേസ് പ്രതി കെ.സഞ്ജയും പിടിയിലായവരിലുണ്ട്.

പാലയോട്ടെ എം.പി.മജ് നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ.മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ.സഹദ് (28), പഴയങ്ങാടിയിലെ കെ.ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ.സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്. ലഹരി വില്‍പന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group