
കണ്ണൂര്‍ : കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ രാത്രിയില്‍ അക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ, എം വി ജയചന്ദ്രന്റെ കാറാണ് അക്രമിച്ചത്.
പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെയാണ് ചില്ലുകള്‍ തകര്‍ന്നിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.