
സ്വന്തം ലേഖിക
കണ്ണൂർ :അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടി. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച16 ലക്ഷത്തിലധികം രൂപയുടെ 308 ഗ്രാം സ്വർണാഭരണങ്ങളാണ് പിടികൂടിയത്. സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നാദാപുരം സ്വദേശിനി ബഷീറയെ കസ്റ്റംസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച ഷാർജയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാദാപുരം സ്വദേശിനി ബഷീറയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.ബഷീറ ധരിച്ച വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.മൂന്ന് വളകളും മാലകളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.308 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾക്ക് 16 ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ജയകാന്ത്, സൂപ്രണ്ട്മാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ,ഇൻസ്‌പെക്ടർമാരായ കെ ആർ നിഖിൽ, സുരേന്ദ്ര ജങ്കിദ്, സന്ദീപ് ദഹിയ, നിഷാന്ത് താക്കൂർ, ഓഫീസ് ജീവനക്കാരായ ഹരീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.