
കണ്ണൂർ: പരിയാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപം താമസിക്കുന്ന സജീവൻ (50), ദയാനന്ദൻ (33), ബിജു കെ (47), ഹരീഷ് കുമാർ (63), ശ്രീജിത്ത് (48) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ സജീവന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചെ മൂന്നോടെ ചെറുകുന്ന് തറയിൽ അന്നപൂർണേശ്വരി ക്ഷേത്രം ജംഗ്ഷന് മുന്നിലായിരുന്നു അപകടം . കാറിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശനം നടത്തി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഇവർ.
പരിക്കേറ്റവരെ കണ്ണപുരം പൊലീസിന്റെ നേതൃത്വത്തിൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ നിന്നും ഇവർക്ക് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്ന് കരുതുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group


