കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

Spread the love

കണ്ണൂർ :കണ്ണൂർ പുല്ലൂപ്പിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കല്ലുകെട്ടുചിറ സ്വദേശി കെ.പി സഹദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിന്റെ മൃതദേഹം കണ്ടെടുത്തത്.

അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിന്റെ മകന്‍ റമീസ്, ഷമീറിന്റെ മകന്‍ അഷ്‌കര്‍ എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ മീന്‍പിടിക്കാന്‍ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്.