
കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം. ‘ഫ്രീ പലസ്തീന്‍’ ടീ ഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എംഎസ്‌എഫ് പരാതി നല്‍കി. കണ്ണൂര്‍ അഞ്ചരക്കണ്ടി എച്ച്‌എസ്‌എസിലെ അധ്യാപകര്‍ക്കെതിരെയാണ് എംഎസ്‌എഫ് പരാതി നല്‍കിയത്.
കഴിഞ്ഞ ആഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പലസ്തീനെ മോചിപ്പിക്കുകയെന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു കോല്‍ക്കളി സംഘം വേദിയിലെത്തിയത്. എന്നാല്‍ മത്സരം തുടങ്ങിയ ഉടന്‍ അധ്യാപകര്‍ വേദിയില്‍ കയറി കര്‍ട്ടന്‍ ഇട്ടുവെന്നാണ് പരാതി. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എംഎസ്‌എഫ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.
കാസര്‍ഗോഡ് കുമ്പളയിൽ പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് കലോത്സവത്തില്‍ മൈം അവതരിപ്പിക്കുന്നതിനിടെ അധ്യാപകര്‍ കര്‍ട്ടനിട്ടത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഈ വിഷയം ഉയർന്നത്തോടെയാണ് കണ്ണൂരിലും പ്രതിഷേധം ഉയർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group