
സ്വന്തം ലേഖകൻ
കണ്ണൂർ: ഡിഎഫ്ഒ കെ ശ്രീനിവാസ് ലോക്ക്ഡൗൺ ലംഘിച്ച് അനുമതിയില്ലാതെ കുടുംബ സമേതം സംസ്ഥാനത്തിന് പുറത്തേക്ക് പോയി. കുടുംബസമേതം കാറിൽ സ്വന്തം നാടായ തെലങ്കാനയിലേക്കാണ് അദ്ദേഹം യാത്ര ചെയ്തതെന്നാണ് വിവരം.
അതേ സമയം അനുമതിയില്ലാതെയാണ് ഡിഎഫ്ഒ സംസ്ഥാനം വിട്ടതെന്ന് മന്ത്രി കെ രാജു പ്രതികരിച്ചു. സംഭവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് മറ്റൊരു സബ് കലക്ടറും അനുമതിയില്ലാതെ സംസ്ഥാനം വിട്ടു പോയിരുന്നു.