ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: മരണം മകനും കുടുംബവും വിദേശത്ത് നിന്നും വരുന്ന ദിവസം; മക്കള്‍ അടുത്തില്ലാത്തതിന്റെ വിരസതയെന്ന് നിഗമനം

Spread the love

ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ആയ കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖയെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മണെണ്ണ ഒഴിച്ച്‌ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടേയും മൃതദേഹത്തിനരികില്‍ നിന്ന് ചുറ്റിക കണ്ടെത്തി. കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യതകളോ പ്രതിസന്ധികളോ കണ്ടെത്തിയിട്ടില്ല. മൂന്നാമത് ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിലയിരുത്തുന്നു. ദമ്പതികളുടെ മക്കള്‍ വിദേശത്താണ്. ബഹ്റൈനിലായിരുന്ന മൂത്തമകന്‍ ഷിബിന്‍ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസമാണ് ദമ്പതികളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ പ്രബിത്ത് അടുത്തിടെയാണ് നാട്ടിലെത്തി മടങ്ങിയത്. ഷിബിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാനായി സമീപവാസി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളിച്ചിട്ടും വാതില്‍ തുറക്കുകയോ ഫോണ്‍ എടുക്കുകയോ ചെയ്യാതിരുന്നത് മൂലം അയാൾ അയല്‍ക്കാരെ കൂട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസിന്റെ നിര്‍ദേശപ്രകാരം വാതില്‍ തുറന്നപ്പോള്‍ ജീവനറ്റ പ്രേമരാജനെയും ശ്രീലേഖയെയുമാണ് കണ്ടത്. അതിനിടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഷിബിന്‍ ടാക്സി വിളിച്ച്‌ വീട്ടിലേക്ക് വരികയായിരുന്നു. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ പ്രബിത്ത് അടുത്തിടെയാണ് നാട്ടിലെത്തി തിരിച്ചുപോയത്. മക്കള്‍ ഒപ്പമില്ലാത്തത്  ദമ്പതികൾക്ക് വിരസതയുണ്ടാക്കിയിരിക്കാം എന്നാണ് കരുതുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group