
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ വീട്ടുകാരെ ബന്ദികളാക്കി കവർച്ച. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചയോടെ വീട്ടിനകത്തേക്ക് മോഷണസംഘം കടക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന ഇരുവരേയും മോഷ്ടാക്കൾ ആയുധം കാണിച്ച് ഭയപ്പെടുത്തി. തുടർന്ന് മോഷണസംഘം വിനോദിനേയും ഭാര്യയേയും കെട്ടിയിടുകയും ചെയ്തു. തുടർന്ന് വീട്ടിലെ ഉപകരണങ്ങൾ, പണം, സ്വർണം എന്നിവയുമായി കടന്നുകളഞ്ഞു. നേരിയ പരുക്കുകളോടെ ഇരുവരെയും പിന്നീട് എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി