
കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലികിനെ പൊലീസ് പിടികൂടി.
കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് അനൂപിനെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് കണ്ണപുരം കീഴറയില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. സ്‌ഫോടനത്തില്‍ വീട് പൂർണമായും തകർന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനൂപിനെതിരെ എക്‌സ്‌പ്ലോസിവ് സബ്‌സ്‌റ്റെൻസ് ആക്‌ട് പ്രകാരം കേസ് എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
2016ല്‍ പുഴാതിലെ വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച കേസിലെ പ്രതിയാണ് അനൂപ്.