Deprecated: ltrim(): Passing null to parameter #1 ($string) of type string is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-includes/formatting.php on line 4467
"> 'നിർബന്ധം പറഞ്ഞത് രാജമൗലിയുടെ പിതാവ്, 2 മിനിറ്റ് ഇന്‍ട്രോയിൽ ഞെട്ടും'; മോഹൻലാലിന്‍റെ 'കിരാത'യെക്കുറിച്ച് നായകൻ; മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും അടക്കമുള്ളവരുടെ അതിഥി വേഷങ്ങള്‍ കൊണ്ട് പാന്‍ ഇന്ത്യന്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് കണ്ണപ്പ ⋆ Third Eye News Live
Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

‘നിർബന്ധം പറഞ്ഞത് രാജമൗലിയുടെ പിതാവ്, 2 മിനിറ്റ് ഇന്‍ട്രോയിൽ ഞെട്ടും’; മോഹൻലാലിന്‍റെ ‘കിരാത’യെക്കുറിച്ച് നായകൻ; മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും അടക്കമുള്ളവരുടെ അതിഥി വേഷങ്ങള്‍ കൊണ്ട് പാന്‍ ഇന്ത്യന്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് കണ്ണപ്പ

Spread the love

മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും അടക്കമുള്ളവരുടെ അതിഥി വേഷങ്ങള്‍ കൊണ്ട് പാന്‍ ഇന്ത്യന്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് കണ്ണപ്പ.

മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചനയും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചു തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് വിഷ്ണു നേരത്തേ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. ആദ്യം ഉള്‍പ്പെടുത്തിയ കഥാപാത്രത്തെ അത്യാവശ്യമല്ലെന്ന് കണ്ട് പിന്നീട് നീക്കിയിരുന്നെന്നും വീണ്ടും ഉള്‍പ്പെടുത്തിയതിന് കാരണം രാജമൗലിയുടെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നെന്നും വിഷ്ണു മഞ്ചു പറയുന്നു. അണ്‍സ്ക്രിപ്റ്റഡ് വിത്ത് സായ് എന്ന പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവെയാണ് വിഷ്ണു മഞ്ചു ഇക്കാര്യം വിശദീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഈ കഥയുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്. പലരോടും ഞാന്‍ സിനിമയുടെ കഥ വിശദമായി പറഞ്ഞിട്ടുണ്ട്. അതിനിടെ മാറ്റിയ ഒരു സീക്വന്‍സ് ഉണ്ടായിരുന്നു. അത് മാറ്റിയതിനോട് സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് യോജിപ്പ് ആയിരുന്നു.

രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ​ഗാരുവിനെ കാണുമ്പോഴെല്ലാം ഞാന്‍ ചിത്രത്തിന്‍റെ കഥ പറയുമായിരുന്നു. അദ്ദേഹമാണ് ചോദിച്ചത് ആ കാര്യം എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത് എന്ന്. അദ്ദേഹമാണ് ആ സീക്വന്‍സ് അവിടെ ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത വിശദീകരിച്ചത്. അവിടുത്തെ കാര്യത്തിന് ഒരു കാരണം വേണം, അല്ലേ. ചില വിശദീകരണങ്ങള്‍ അവിടെ ഉണ്ടായേ പറ്റൂ. അത് കേട്ടപ്പോള്‍ അദ്ദേഹമാണ് ശരി എന്ന് മനസിലായി. ഞാന്‍ കരുതിയിരുന്നത് തെറ്റായിരുന്നെന്നും. അങ്ങനെയാണ് മോഹന്‍ലാലിന്‍റെ കഥാപാത്രം ജനിക്കുന്നത്”, വിഷ്ണു മഞ്ചു പറയുന്നു.

“അതിന് മുന്‍പ് ചിത്രത്തിന്‍റെ തുടക്കം മുതല്‍ മോഹന്‍ലാല്‍ ​ഗാരുവിന്‍റെ പ്രസ്തുത കഥാപാത്രം ഉണ്ടാവണമെന്ന് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ ഈ കഥാപാത്രം അത്യാവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല. നേരത്തെ പറഞ്ഞ സീക്വന്‍സ് ഒഴിവാക്കിയിരുന്നതിനാല്‍.

മോഹന്‍ലാല്‍ സാറിന്‍റെ ഒരു ഡയലോ​ഗ് ട്രെയ്‍ലറില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആലോചിക്കുന്നുണ്ട്. പ്രക്ഷകരെ ഞെട്ടിക്കുന്ന ഒരു വലിയ സര്‍പ്രൈസ് ആയിരിക്കും മോഹന്‍ലാലിന്‍റെ കഥാപാത്രം. അദ്ദേഹത്തിന്‍റെ കഥാപാത്രം 15 മിനിറ്റ് ഉണ്ട്. സിനിമയില്‍ ആ കഥാപാത്രം വരുന്നതോടെയാണ് കഥ ക്ലിക്ക് ആവുന്നത്. ആ കഥാപാത്രം സമ്മാനിക്കുന്ന ഞെട്ടല്‍ എന്ന് പറഞ്ഞാല്‍ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രൊഡക്ഷന്‍ സീനിന്‍റേത് കൂടി ആയിരിക്കും”, വിഷ്ണു മഞ്ചു പറഞ്ഞവസാനിപ്പിക്കുന്നു. വിഷ്ണുവിക്കെ പുതിയ അഭിമുഖത്തിലെ പല ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.