മൂന്ന് മാസമായി പോലീസിനെ വെട്ടിച്ച് നടന്ന കണ്ണൻ പട്ടാമ്പി കോഴിക്കോട്ടെ ആശുപത്രിയിലെത്തി; പോലീസെത്തുന്ന വിവരം അറിഞ്ഞ കണ്ണൻ പട്ടാമ്പി വിദഗ്ധമായി പോലീസിനെ കബളിപ്പിച്ച് മുങ്ങി
സ്വന്തം ലേഖകൻ
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തില്‍ ആയിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്. രണ്ട് കേസുകളിൽ കണ്ണന്‍ പട്ടാമ്പിക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെ മൂന്ന് മാസമായി പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷം കോഴിക്കോട്ടെ ആശുപത്രിയില്‍ നടന്‍ ചികിത്സ തേടുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ ജാമ്യം തേടി കണ്ണന്‍ പട്ടാമ്പി കോടതിയെ സമീപിച്ചു. ഈ മാസം ആറ് വരെ താല്‍ക്കാലിക ജാമ്യം അനുവദിച്ചതോടെ പോലീസ് പിന്മാറിയിരുന്നു. ആറിന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണന്റെ താല്‍ക്കാലിക ജാമ്യം റദ്ദ് ചെയ്തു. മാത്രമല്ല സ്വന്തം ജില്ലയായ പാലക്കാട് കടക്കരുതെന്ന് വിലക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി ജാമ്യം റദ്ദ് ചെയ്യുകയും പ്രതി നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ കണ്ണന്‍ പട്ടാമ്പി ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. കോടതിയുടെ വിലക്ക് ലംഘിച്ച് പാലക്കാട് ജില്ലയിലെ തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് കണ്ണന്‍ മുങ്ങിയിരിക്കുന്നത്.