
കോട്ടയം: ശബരിമല പാതയില്‍ കണമല അട്ടിവളവില്‍ തീർഥാടക ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
തമിഴ്നാട് മധുര സ്വദേശികളായ രാജ് കുമാർ (35), മുനിയാണ്ടി (62), അംബിക (53, കരുമലൈ (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കണമല അട്ടിവളവിലാണ് അപകടം നടന്നത്.
ശബരിമലയിലേക്ക് പോയ തീർഥാടക മിനി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് എതിരെ വന്ന തീർഥാടക ബസില്‍ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സീറ്റിനുള്ളില്‍ കുടുങ്ങിപോയ ഡ്രൈവറെ ബസിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാക്കി ഉള്ളവരെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനത്തിനായി മധുര ജില്ലയില്‍ നിന്ന് വന്ന തീര്‍ഥാടകരും ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ശിവഗംഗ ജില്ലയില്‍ നിന്ന് വന്നവര്‍ സഞ്ചരിച്ചിരുന്ന ബസുകളുമാണ് കൂട്ടിയിടിച്ചത്. ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയ്ക്കിടെയാണ് അപകടം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് എത്തി ജെ.സി.ബി ഉപയോഗിച്ച് ഇരുവാഹനങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.