
കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി അന്തരിച്ചു ; അന്ത്യം ഹൃദയസ്തംഭനത്തെത്തുടര്‍ന്ന്
ബംഗലൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി അന്തരിച്ചു. 34 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) രാകേഷ് പൂജാരി ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കോമഡി ഖിലാഡിഗാലു സീസണ്‍ 3 യില്‍ വിജയിയായതോടെയാണ് രാകേഷ് പൂജാരി പ്രശസ്തനായത്.
ഉഡുപ്പി ജില്ലയിലെ കര്‍കലയില്‍ ഒരു മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ രാകേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷ് പെര്‍ഫോമിങ് ആര്‍ട്സ് ആരംഭിച്ചത്. 2014 ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്വരൂപ് എന്നറിയപ്പെട്ടിരുന്ന രാകേഷ് ടിവി പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന മുഖമായിരുന്നു. പൈല്‍വാന്‍, ഇത് എന്ത ലോകവയ്യ തുടങ്ങിയ കന്നഡ സിനിമകളിലും പെറ്റ്കമ്മി, അമ്മേര്‍ പൊലീസ് തുടങ്ങിയ തുളു സിനിമകളിലും രാകേഷ് അഭിനയിച്ചിട്ടുണ്ട്.