സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: നാല് ദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിന്റെ മരണം സംബന്ധിച്ച് ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിന്റെ ഭാര്യ നിഷ പൊലീസിന് മുമ്പാകെ വെളിപ്പെടുത്തിയ വിവരങ്ങള്‍ ജനമനസ്സുകളെ ഞെട്ടിക്കുന്നത്.
“വീട്ടില്‍ പ്രസവിച്ച നിഷ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയില്ല. ഇന്നലെ രാവിലെ കുഞ്ഞ് ശ്വാസം എടുക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട തതോടെ കുഞ്ഞിനെ എടുത്ത് വെള്ളത്തിലിടാന്‍ മൂത്തകുട്ടിയോട് പറഞ്ഞു. ജീവനുണ്ടെങ്കില്‍ പിടയ്ക്കുമല്ലോ എന്നുകരുതി… ” നിഷ പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 11.30 തോടെ പ്രദേശത്തെ ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി നിഷയുടെ വീട്ടില്‍ നടത്തിയതിരച്ചിലിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. വീട്ടില്‍ പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നുള്ള സംശയത്തിലാണ് വീട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.
ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടുപയോഗത്തിനായി വെള്ളം നിറച്ചുവച്ചിരുന്ന കന്നാസിലാണ് കുഞ്ഞിന്റെ മൃതദ്ദേഹം കാണപ്പെട്ടത്.
ഈ മാസം 5-ന് രാത്രി വീട്ടിലായിരുന്നു നിഷ പ്രസവിച്ചത്. ഭര്‍ത്താവ് സുരേഷ് ആവശ്യമായ സഹായങ്ങളുമൊരുക്കി. തുടര്‍ചികത്സയ്ക്കായി ആശുപത്രിയില്‍ പോകാനും നിഷ തയ്യാറായില്ല. ഇന്നലെ കൂട്ടിയുടെ മൃതദ്ദേഹം കണ്ടെടുക്കുമ്പോള്‍ നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പെയിന്റര്‍ ആയ സുരേഷ് രാവിലെ ജോലിക്ക് പോയിരുന്നു. സുരേഷ് -നിഷ ദമ്പതികള്‍ക്ക് മരണമടഞ്ഞ കുട്ടിയെ കൂടാതെ 3 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളുമുള്‍പ്പെ 5 മക്കളുണ്ട്. മൂത്തകുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് ഒന്നര വയസ്സുമാണ് പ്രായം.
ആറാമത് ഒരു കുട്ടിയും കൂടി ജനച്ചത് നാണക്കേടായി തോന്നിയെന്നും അതിനാലാണ് ആശുപത്രിയില്‍ എത്തി ചികിത്സ തേടാതിരുന്നതെന്ന് നിഷ പൊലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ അയല്‍വാസിയെ വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്നും പറഞ്ഞ് നിഷ തരിച്ചയച്ചതാണ് സംശയത്തിന് കാരണമായിട്ടുള്ളത് .സംശയം തോന്നിയ ഇവരാണ് ആശാവര്‍ക്കറെ വിവരമറിയിത്.
അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പൊലീസ് നിരീക്ഷണത്തില്‍ കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ഉടൻ മേല്‍ നടപടികള്‍ സ്വീകരയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നിഷയുടെ മറ്റു കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.