കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് 2 ദിവസം പഴക്കമുള്ള മധ്യവയസ്കന്റെ മൃതദേഹം കിണറ്റില്‍: പട്ടിമറ്റം തട്ടാപ്പറമ്പില്‍ സലീം (53) ആണ് മരിച്ചത്: പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

പട്ടിമറ്റം തട്ടാപ്പറമ്പില്‍ സലീം (53) ആണ് മരിച്ചത്.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. ഇന്നു രാവിലെ

തോട്ടത്തില്‍ റബർ ടാപ്പിങ്ങിന് വന്ന തൊഴിലാളി ആണ് മൃതദേഹം ആദ്യമായി കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പട്ടിമറ്റം നിവാസിയുടെ ഉടമസ്ഥതയിലുള്ള നാട്ടുകാർ പൊതുവായി ഉപയോഗിച്ചു

കൊണ്ടിരുന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.