സിപിഎം നേതാവ് അഡ്വ,. റെജി സഖറിയായ്ക്ക് വാഹനാപകടത്തിൽ പരിക്ക്; റെജി സഖറിയായെ ഉടൻ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
സ്വന്തം ലേഖകൻ
കോട്ടയം: സിപിഎം നേതാവ് അഡ്വ. റെജി സഖറിയായ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിൽ വെച്ച് റെജി സഖറിയ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും, ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
റെജി സഖറിയായ്ക്ക് തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റു. പരിക്കേറ്റ റെജി സഖറിയായെ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ റെജി സഖറിയയുടെ പരിക്ക് ഗുരുതരമല്ലെന്നും തലയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ടെന്നും തലയുടെ മുറിവിന് പ്രാഥമിക ചികിൽസ നല്കിയ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ നിന്ന് അഞ്ച് സ്റ്റിച്ച് ഇട്ടിട്ടുള്ളതായും ഇടത് കൈ ഒടിഞ്ഞതായും കൈക്ക് ഉടൻതന്നെ ശസ്ത്രക്രിയ നടത്തുന്നുമെന്നും മെഡിക്കൽ സെന്റർ ആശുപത്രി അധികൃതർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Third Eye News Live
0