video
play-sharp-fill

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് അപകടം ; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; രണ്ട് യാത്രക്കാർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് അപകടം ; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; രണ്ട് യാത്രക്കാർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കൂവപ്പള്ളി കൂരന്തൂക്ക് സ്വദേശി രാജുവാണ് മരണപ്പെട്ടത്. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു.

26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം.രാജു ഓടിച്ച് കൊണ്ട് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ രാജുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ ഷിജി എന്നിവർക്കും പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.

രണ്ടുമാസം മുമ്പ് ബൈക്ക് യാത്രികനായ യുവാവ് ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. ഈ പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണം.