ബസിടിച്ചു വീണയാളുടെ കാലിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി: അപകടം കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍

Spread the love

കാഞ്ഞിരപ്പള്ളി: പേട്ട കവലയില്‍ റോഡ്‌ മുറിച്ചു കടക്കവെ ബസിടിച്ചു വീണയാളുടെ കാലിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി.
കാഞ്ഞിരപ്പള്ളി പഴയ പള്ളി ജങ്‌ഷനു സമീപം താമസിക്കുന്ന പൈനാപ്പള്ളില്‍ അബ്‌ദുല്‍ ഹക്കിമിനാണ്‌ അപകടത്തില്‍ ഗുരുതര പരുക്കേറ്റത്‌.

പോലീസ്‌ ഡ്രൈവറെയും ബസും കസ്‌റ്റഡിയില്‍ എടുത്തു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നു ഈരാറ്റുപേട്ടക്ക്‌ പോയ റോബിന്‍ ബസാണ്‌ ഇടിച്ചത്‌. ദേശീയപാത 183ല്‍നിന്നും ഈരാറ്റുപേട്ട റോഡിലേക്ക്‌ വേഗത്തില്‍ തിരിഞ്ഞ ബസ്‌ അബ്‌ദുല്‍ ഹക്കിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകട സമയത്ത്‌ സമീപത്തുണ്ടായിരുന്ന റിട്ട. എസ്‌.ഐ. ജോര്‍ജ്‌കുട്ടി കുരുവിള മുന്‍കൈയെടുത്ത്‌ പരുക്കേറ്റയാള്‍ക്ക്‌ പ്രഥമ ശുശ്രൂഷ നല്‍കി. ഗുരുതര പരുക്കേറ്റ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹക്കിമിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.