പാർട്ടിയുടെ ജനകീയ മുഖങ്ങളെ വെട്ടി നിരത്തി: ഹാജർ കുറവ് എന്നതാണ് കാരണം ;കാഞ്ഞിരപ്പള്ളിയിൽ സി പി എം ഏരിയ സമ്മേളനത്തിൽ യുവനിരയ്ക്ക് അതൃപ്തി

Spread the love

കോട്ടയം :സിപിഎം കാഞ്ഞി
രപ്പള്ളി ഏരിയ കമ്മിറ്റിയിൽ നി ന്നു 2 പേരെ ഒഴിവാക്കിയ നടപ ടിയിൽ പാർട്ടിയിലെ യുവ സഖാക്കൾക്ക് അതൃപ്തി ജയിംസ് പി.സൈമൺ. എം.വി.ഗിരീഷ് കുമാർ എന്നിവരെയാണ് ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ഏരിയ സമ്മേളനത്തിൽ തീരുമാനിച്ചത്.

എസ്.എഫ്.ഐ ഏരിയ സെക്രട്ടറി, ഡിവൈഎഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി പിഎം മണിമല ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു കടന്നുവന്ന ജയിംസ് 2005 മുതൽ ഗ്രാമ ബ്ലോക്ക് പഞ്ചായ ത്തുകളിലായി ജനപ്രതിനിധി യുമാണ്.

ഒരു തവണ മണിമല പഞ്ചായത്ത് പ്രസിഡന്റുമായി എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐ യുടെയും പാർട്ടിയിലെത്തിയ ജയിംസ് പി.സൈമൺ മണിമല മേഖലയിൽ പാർട്ടിയുടെ ജന കിയ മുഖമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിംസിനെക്കാൾ ഹാജർ കുറവുള്ള അംഗങ്ങളെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ ജയിംസിനു ഹാജർ കുറവാണെന്ന ഔദ്യോഗിക പക്ഷത്തിന്റെ വാദം പൊ ള്ളയാണെന്നും പറയുന്നു.

എം.വി.ഗിരീഷ് കുമാർ ഡിവൈ എഫ്‌ഐ മുക്കൂട്ടുതറ മേഖലാ സെക്രട്ടറി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് പാർട്ടിയിലെ :
സജീവ പ്രവർത്തകനായി 3 ടേം തുടർച്ചയായി മുക്കൂട്ടുതറ ലോ
ക്കൽ സെക്രട്ടറിയായി.

തുടർന്നാണ് കഴിഞ്ഞ തവണ ഏരിയ കമ്മിറ്റിയിലെത്തിയത്. ഒരു ടേം മാത്രം കഴിഞ്ഞ ഗിരീഷിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും അതൃപ്തിക്കു ഇടയാക്കി. ലോക്കൽ സെക്രട്ടറിയായിരു ന്ന ഗിരീഷ് ഇനി ലോക്കൽ കമ്മി റ്റിയംഗം മാത്രമായി തുടരണം 25ലേറെ

വർഷത്തോളം സ്ഥിരമാ യി ഏരിയ കമ്മിറ്റിയംഗങ്ങളായവരെ വീണ്ടും ഉൾപ്പെടുത്തിയപ്പോൾ യുവാക്കളും സജീവ പ്രവർത്തകരും ജനകീയ മുഖങ്ങളുമായിരുന്ന ഇവരെ ഒഴിവാക്കിയതിൽ പ്രതിഷേധമുണ്ടെന്നതിന്റെ തെളിവാണ് 170 പ്രതിനിധികൾ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ

നൂറിലേറെ വോട്ടുകൾ നേടാനായത് സമ്മേളനത്തിൽ വോട്ടെടുപ്പ് നടന്നപ്പോൾ ഔദ്യോഗിക പാന ലിനെതിരെയാണ് ഇവർ മത്സരി ച്ചത്. ഗിരീഷിനു 109 വോട്ടും ജയിംസിനു 106 വോട്ടും ലഭിച്ചു