play-sharp-fill
കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്; തലയിൽ 36 സ്റ്റിച്ചുകൾ; ഭീതിയിൽ പ്രദേശവാസികൾ

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്; തലയിൽ 36 സ്റ്റിച്ചുകൾ; ഭീതിയിൽ പ്രദേശവാസികൾ

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധനൻ (40) ആണ് പരിക്കേറ്റത്.


കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുരളീധനന് തലയിൽ 36 സ്റ്റിച്ചുകൾ വേണ്ടിവന്നു. അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച ശേഷം അവിടെ തന്നെ ഓടിച്ചു വിടുകയായിരുന്നു. തിരികെ വനത്തിലേക്ക് പോകാതെ തങ്ങിയ ആ കാട്ടുപോത്താണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു.