play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു; കുരുക്ക് മുറുക്കി നടപ്പാത കൈയ്യേറിയുള്ള കച്ചവടവും; കണ്ണടച്ച് ഗ്രാമപഞ്ചായത്തും  പൊലീസും

കാഞ്ഞിരപ്പള്ളിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു; കുരുക്ക് മുറുക്കി നടപ്പാത കൈയ്യേറിയുള്ള കച്ചവടവും; കണ്ണടച്ച് ഗ്രാമപഞ്ചായത്തും പൊലീസും

സ്വന്തം ലേഖകൻ

കോട്ടയം: മധ്യ തിരുവതാംകൂറിലെ പ്രധാന പട്ടണമായ കാഞ്ഞിരപ്പള്ളിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. ബൈപ്പാസ് എന്നത് കാഞ്ഞിരപ്പള്ളിക്കാർക്ക് സ്വപ്നമായി തുടരുകയാണ് ,കൊച്ചിയിൽ പോയാൽ കടൽ കാണാം ,ഇടുക്കിയിൽ പോയാൽ ആർച്ച് ഡാം കാണാം ,കാഞ്ഞിരപ്പള്ളിയിൽ പോയാൽ ഒരോ മണിക്കൂറിലും മെട്രോ സിറ്റിയായ കൊച്ചിയിയെ വെല്ലുന്ന ഗതാഗത കുരുക്ക് കാണാം എന്നാണ് ഇപ്പോൾ നാട്ടിൽ കേൾവി.


അതൊടൊപ്പം പൊതുജനങ്ങൾക്ക് നടക്കാനുള്ള നടപ്പാത കൈയ്യേറിയുള്ള കച്ചവടവും തകൃതി, ടൗൺ മധ്യത്തിൽ പ്രവർത്തിക്കുന്ന യേശുദാസൻ നാടാർ ആൻഡ് സൺസ് എന്ന വ്യാപാര സ്ഥാപനമാണ് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി കാഞ്ഞിരപ്പള്ളിയിൽ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നത്. നാടാർക്ക് ഒരു നിയമവും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൗണിൽ ലോഡിറക്കാൻ അനുവാദമില്ലാത്ത സമയങ്ങളിൽ പോലും നാടാരുടെ കടയിൽ ലോഡിറക്കും നടപ്പാത കൈയ്യേറിയുള്ള കച്ചവടവും തകൃതിയായി നടക്കുന്നു,

ഈ നിയമ ലംഘനത്തിനെതിരെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും , പോലീസും കണ്ണടക്കുകയാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്