കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിയായ മനീഷ സുരേന്ദ്രന് സത്യജിത് റേ പുരസ്കാരം
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: ഇടക്കുന്നം സ്വദേശിയായ വിദ്യാര്‍ഥിനിക്ക് സത്യജിത് റേ പുരസ്കാരം. ഇടക്കുന്നം മേരിമാതാ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മനീഷ സുരേന്ദ്രനാണ് കുട്ടികളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ അഭിനയത്തിനും പാട്ടിനും അവാര്‍ഡ് ലഭിച്ചത്. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് അവാര്‍ഡ് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ‘ഗ്രാമം’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരവും മനീഷയ്ക്ക് ലഭിച്ചിരുന്നു. അഭിനയത്തിലും പാട്ടിലും നൃത്തത്തിലും മികവു കാട്ടിയിരുന്നു . സഹോദരിമാരായ മീനാക്ഷിയും മനീഷയും ചേര്‍ന്ന് ലോക്ഡൗണ്‍ കാലത്താണു ഗ്രാമം എന്ന ഹ്രസ്വചിത്രം മൊബൈലില്‍ ചിത്രീകരിച്ച് പുറത്തിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് സ്വീകാര്യത ലഭിച്ചതോടെ വീണ്ടും ചിത്രം ഒരുക്കുകയായിരുന്നു. വീടും പരിസരവുമായിരുന്നു ഇവരുടെ പ്രധാന ലൊക്കേഷന്‍. മൊബൈല്‍ കാമറയില്‍ പകര്‍ത്തി സഹോദരങ്ങള്‍ ചേര്‍ന്നാണ് സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചത്. കൊച്ചുകുട്ടന്, ഓണം എന്നീ ചിത്രങ്ങളും സാഹോദരിമാര്‍ ചേര്‍ന്നൊരുക്കി.
വര്‍ഷങ്ങളായി നൃത്തവും പാട്ടും അഭ്യസിക്കുന്ന ഇവര്‍ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ സംഗീത-നൃത്ത അര്‍ച്ചനയും നടത്താറുണ്ട്. മാതാപിതാക്കളായ ഇടക്കുന്നം വലിയപറമ്ബില്‍ വി.വി. സുരേന്ദ്രന്, ബിനു സുരേന്ദ്രന് എന്നിവര്‍ ഇവര്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.