കാഞ്ഞിരപ്പള്ളിയിലെ മുതിർന്ന കേരള കോൺഗ്രസ് (എം) ൻ്റെ നേതാവും, പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമായിരുന്ന കെ.ജോർജ് വർഗീസ് പൊട്ടംകുളം നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ കോൺഗ്രസ്‌ (എം) സ്ഥാപകനേതാക്കളിൽ ഒരാളും, ദീർഘകാലം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന കെ. ജോർജ് വർഗീസ് പൊട്ടംകുളം (വക്കച്ചന്‍) നിര്യാതനായി. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം, കാഞ്ഞിരപ്പള്ളി സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1962 – ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ്ജ് വർഗീസ് പൊട്ടൻകുളം 1964-ൽ കേരള കോൺഗ്രസിൻ്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു. പിന്നീട് മണ്ഡലം പ്രസിഡൻ്റും, 1980 മുതൽ 40 വർഷം നിയോജക മണ്ഡലം പ്രസിഡൻ്റുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1962 മുതൽ 35 വർഷം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗവുമായി. 1971 മുതൽ 41 വർഷം കാഞ്ഞിപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. പിന്നീട് ഒരിടവേളക്ക് ശേഷം 1996-ൽ ബാങ്ക് പ്രസിഡൻ്റായ ഇദ്ദേഹം അനാരോഗ്യത്തെ തുടർന്നാണ് കഴിഞ്ഞയിടെയാണ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചത്.

സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് കാഞ്ഞിരപ്പള്ളി, കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ നടക്കും.

മൃതദേഹം തിങ്കളാഴ്ച പകൽ 12 ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിലും, 12.30ന് കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിന് വയ്ക്കും.