video
play-sharp-fill

ഇൻസ്റ്റ​ഗ്രാമിലൂടെ  പരിചയപ്പെട്ട യുവതിക്ക് അശ്ലീലസന്ദേശം; യുവാവിനെ യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു; മർദ്ദനമേറ്റത് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിക്ക്

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്ക് അശ്ലീലസന്ദേശം; യുവാവിനെ യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു; മർദ്ദനമേറ്റത് മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിക്ക്

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്ക് അശ്ലീലസന്ദേശമയച്ച യുവാവിന് യുവതിയുടെ കാമുകന്റേയും സുഹൃത്തുക്കളുടേയും മർദ്ദനം. യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായാണ് പരാതി.

സംഭവത്തില്‍ പാലാ വള്ളിച്ചിറ മാങ്കുകൂട്ടത്തില്‍ ഷെമില്‍ തോമസ്‌ (20), പാലാ മംഗലത്ത്‌ ഇമ്മാനുവേല്‍ യൂസഫ്‌ (29), പാലാ ചെത്തിമറ്റം പെരുമ്പള്ളി കുന്നേല്‍ മിഥുന്‍ സത്യന്‍ (23) എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ യുവാവ്‌ ഇന്‍സ്‌റ്റഗ്രാമിലൂടെ പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്‌സിങ്‌ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടു. ചാറ്റകളിലൂടെ അശ്ലീല സന്ദേശങ്ങളും പടങ്ങളും അയച്ചു കൊടുത്തെന്ന പേരില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാറില്‍ നിന്ന്‌ ചോറ്റിക്ക്‌ സമീപം ഇറക്കിവിടുകയായിരുന്നു.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിനായിരുന്നു ദേശീയപാതയില്‍ വച്ച്‌ തട്ടിക്കൊണ്ടുപോകല്‍ നടന്നത്‌. യുവതിയുടെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ടിലൂടെ യുവാവിനെ ചോറ്റിയില്‍ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി മുണ്ടക്കയം ഭാഗത്തേക്ക്‌ കൊണ്ടു പോകുകയായിരുന്നു.

സംഭവശേഷം മൂന്നംഗ സംഘം പാലായിലേക്ക്‌ തിരികെ പോകുംവഴിയായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ വച്ച്‌ എസ്‌.ഐ. അരുണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടികൂടിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.