
രാജ്യാന്തര ധനകാര്യസ്‌ഥാപന മേധാവിയായി മലയാളി; ഇ.ബി.ആര്‍.ഡിയില്‍ ഈ പദവി വഹിക്കുന്ന ആദ്യ ഇന്ത്യന്‍ പൗരൻ.
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി : രാജ്യാന്തര ധനകാര്യ സ്‌ഥാപന മേധാവിയായി ഇനി മലയാളി യുവാവ്. യൂറോപ്യന്‍ ബാങ്ക് ഫോര്‍ റീകണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഇ.ബി.ആര്‍.ഡി.) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പുതിയ മാനേജിങ് ഡയറക്‌ടറായാണ് കാഞ്ഞിരപ്പള്ളി സ്വദേശി സുഭാഷ് ചന്ദ്ര ജോസ് നിയമിതനായത്.
കാഞ്ഞിരപ്പള്ളി മുന്‍ എം.എല്‍.എ. തോമസ് കല്ലമ്പള്ളിയുടെയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ത്രേസികുട്ടി കല്ലമ്പള്ളിയുടെയും മൂത്ത മകനാണ് സുഭാഷ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഈ അഭിമാന മുഹൂർത്തതിന് അർഹനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ.ബി.ആര്‍.ഡിയില്‍ ഈ പദവി വഹിക്കുന്ന ആദ്യ ഇന്ത്യന്‍ പൗരനാണ് സുഭാഷ് ചന്ദ്ര ജോസ്. അടുത്തിടെ ബാങ്കില്‍നിന്നു വിരമിച്ച റിച്ചാര്‍ഡ് വില്യംസിന്റെ പിന്‍ഗാമിയാണ് അദ്ദേഹം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ജീസ്.