
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന് മാങ്ങാ മോഷ്ടിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പ് അപേക്ഷ പരിഗണിക്കുന്നതു കോടതി ഇന്നത്തേക്ക് മാറ്റി.
വിഷയത്തില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ അനുവദിക്കരുതെന്നാണ് പോലീസ് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. കേസ് പിന്‍വലിച്ചാല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസുകാരന് മാങ്ങാ മോഷ്ടിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നുകാട്ടി പരാതിക്കാരനായ കെ.എം. വെജിറ്റേബിള്സ് ഉടമ നാസര്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് പരിഗണിച്ച കോടതി സംഭവത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കേസ് ഒത്തുതീര്‍ക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോലീസുകാരനെതിരേയുള്ള മറ്റു കേസുകള്‍കൂടി ഉയര്‍ത്തിക്കാട്ടിയാണ് പോലീസിന്റെ റിപ്പോര്‍ട്ടെന്നാണ് സൂചന.
മുണ്ടക്കയം സ്റ്റേഷനില്‍ പ്രതിയായ പോലീസുകാരനെതിരേ പീഡനക്കേസടക്കം നിലവിലുണ്ട്. ഇതടക്കം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇന്നു തന്നെ വിഷയത്തില്‍ അന്തിമ വിധിയുണ്ടായേക്കും. കഴിഞ്ഞ മാസം നടന്ന മോഷണത്തിനു പിന്നാലെ ഒളിവില്‍ പോയ ഇടുക്കി എആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസറായ പി.വി. ഷിഹാബ് ഇപ്പോഴും ഒളിവില്‍തന്നെ തുടരുകയാണ്. സംഭവത്തിന് പിന്നാലെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത ഇയാളെ പിടികൂടാന്‍ പോലീസ് ശ്രമം തുടരുന്നതിനിടയിലാണ് ഒത്തുതീര്‍പ്പ് അപേക്ഷയുമായി വ്യാപാരി കോടതിയെ സമീപിച്ചിരിക്കുന്നത്.