കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിലും – സ്സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലും സംയുക്ത തിരുനാൾ ജനുവരി 27 മുതൽ 31 വരെ

Spread the love

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കത്തീഡ്രലിലും – സ്സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലും, പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ ഡോമിനിക്കിൻ്റെയും , വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 2026 ജനുവരി 27 മുതൽ 31 വരെ.

video
play-sharp-fill

കത്തീഡ്രൽ വികാ. ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ വികാരി ആർച്ച് പ്രിസ്റ്റ് ഡോ:കുര്യൻ താമരശ്ശേരിൽ, റ്റി.സി. ചാക്കോ വാവലുമാക്കൽ,പി.കെ. കുരുവിള പിണമറുകിൽ , തിരുനാൾ ജനറൽ കൺവീനർ ബിജു പത്യാല എന്നിവർ പങ്കെടുത്തു.

27 ന് രാവിലെ 6.30 ന് പരിശുദ്ധ കുർബാന, വൈകിട്ട് 4-30 ന് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഡോ: കുര്യൻ താമരശ്ശേരിൽ കൊടിയേറ്റ് നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28 ന് 6-30 ന് പരിശുദ്ധ കുർബാന, വൈകുന്നേരം 4.30 ന് ആഘോഷമായ പരിശുദ്ധ കുർബ്ബാന – റവ:ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, പുത്തൻ പള്ളിയിൽ നിന്നും പുത്തനങ്ങാടി വഴി അക്കര പള്ളിയിലേക്ക് പ്രദക്ഷിണം, 6-30 ന് പഴയ പള്ളിയിൽ കൊടിയേറ്റ്, പരിശുദ്ധ കുർബാന.

29 ന് രാവിലെ 5 മുതൽ 6 30 വരെ പരിശുദ്ധ കുർബാന – വെരി റവ. ജോസഫ് വെള്ള മറ്റം, 9 ന് പ്രവാസികൾക്ക് വേണ്ടിയുള്ള പരിശുദ്ധ കുർബാന – റവ ഫാ . മാത്യു പുതുമന ,12 ന് പരിശുദ്ധ കുർബാന റവ ഫാ. ആൻ്റണി തുണ്ടത്തിൽ, 4-30 ന് ആഘോഷമായ പരിശുദ്ധ കുർബാന – മാർ മാത്യു അറയ്ക്കൽ ( ബിഷപ് എമിരിത്തൂസ് , കാഞ്ഞിരപ്പള്ളി രൂപത) 6 ന് മേലാട്ടു തകിടിയിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണംപള്ളിയിൽ എത്തിച്ചേരും. തുടർന്ന് 6-15 ന് ദിവ്യകാരുണ്യ പ്രദക്ഷിണം’ 7 ന് പരിശുദ്ധ കുർബാന.

30 ന് രാവിലെ 5 മുതൽ 6 -30 വരെ പരിശുദ്ധ കുർബാന – വെരി റവ ഫാ. സെബാസ്റ്റ്യൻ കൊല്ലം കുന്നേൽ, 9 ന് രോഗികൾക്കുവേണ്ടിയുള്ള പരിശുദ്ധ പ്രാർത്ഥന – റവ. ഫാ. മാത്യു വടക്കേൽ , 12 ന് പരിശുദ്ധ കുർബാന – റവ. ഫാ. ഫ്രാൻസിസ് വാലുമണ്ണേൽ, 4.30 ന് ആഘോഷമായ പരിശുദ്ധ കുർബാന, 6 ന് പുളിമാവിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിൽ എത്തും . 6-15 ന് ആഘോഷമായ തിരുനാൾ ടൗൺ ചുറ്റി പ്രദക്ഷിണം,

ആകാശ വിസ്മയം 31 ന് 5 മുതൽ 6-30 വരെ പരിശുദ്ധ കുർബാന വെരി റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, 9-15 ന് മണ്ണാറക്കയത്തുനിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിൽ ‘ 9-30 ന് പരിശുദ്ധ കുർബാന – റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ എസ്. ജെ. ‘ 12 ന് പരിശുദ്ധ കുർബാന – റവ. ഫാ. ആൻ്റണി വാതല്ലൂക്കുന്നേൽ,2 ന് പരിശുദ്ധ കുർബാന – റവ.ഫാ. ജോസഫ് നിരവത്ത്, 4-30 ന് ആഘോഷമായ പരിശുദ്ധ കുർബാന – കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ, 6-30 ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്.