
കാഞ്ഞിരപ്പള്ളി: പ്രതീക്ഷിച്ചതിലും ഭംഗിയോടെ കലോത്സവം സമാപിച്ചപ്പോള്‍ നാലു ദിനരാത്രങ്ങള്‍ കരുതലോടെ കാത്തിരുന്ന നാട്ടുകാര്‍ക്ക് ആശ്വാസം. നാലുനാള്‍നീണ്ട കലയുടെ പൂരം കൊടിയിറങ്ങുമ്പോള്‍ കാഞ്ഞിരപ്പള്ളിക്കാരുടെ സ്‌നേഹവായ്പില്‍ മനംനിറഞ്ഞ് കലാപ്രതിഭകള്‍.
വിവിധ നാടുകളില്‍നിന്ന് തങ്ങളുടെ അതിഥികളായെത്തുന്ന കലാപ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റ് സംഘാടകര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സംരക്ഷിക്കേണ്ട കടമ നാട്ടുകാര്‍ നിറവേറ്റി. കലോത്സവനഗറില്‍ എവിടേയും നാട്ടുകാരുടെ സഹായഹസ്തം സംഘാടകര്‍ക്ക് ആശ്വാസമായി. ഒരാഴ്ച മുമ്പേ നാട്ടിലാകെ സ്വാഗതകമാനങ്ങള്‍ ഉയര്‍ന്നു.
വേദികളിലേക്കുള്ള വഴികളെല്ലാം സുഗമമാക്കി. ഘോഷയാത്രയും സമ്മേളനങ്ങളും വന്‍വിജയമാക്കാന്‍ ആതിഥേയര്‍ പ്രത്യേകം ശ്രദ്ധിച്ചു. അഞ്ചു സ്‌കൂളുകളിലായി നടന്ന കലോത്സവത്തിന് വേദികളില്‍ നിന്ന് വേദികളിലേക്കോടിയ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വഴിതെറ്റാതെ മത്സരത്തിന് മുന്‍പ് അവരെ കൃത്യമായ വേദികളിലെത്തിക്കാന്‍ ഓട്ടോ തൊഴിലാളികളുടെ സഹായവും വിലപ്പെട്ടതായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമപഞ്ചായത്തും പൊലീസും, ആരോഗ്യവകുപ്പും ആവശ്യമായ സഹായമെത്തിക്കാന്‍ മുഴുവന്‍ സമയവും കര്‍മ്മനിരതരായി. സംസ്ഥാനകലോത്സവം നടത്താനും തങ്ങള്‍ സജ്ജരാണെന്നറിയിച്ചായിരുന്നു കാഞ്ഞിരപ്പള്ളിക്കാര്‍ അത്ഥികളെ യാത്രയാക്കിയത്.