video
play-sharp-fill

Thursday, May 22, 2025
HomeMainകാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനങ്ങളെ ഉറക്കം കെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് വനപാലകരുടെ കരുതൽ...

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനങ്ങളെ ഉറക്കം കെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് വനപാലകരുടെ കരുതൽ തടങ്കലിൽ

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര, വാക്കപ്പാറ, ഇടക്കുന്നം പ്രദേശങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തി വിഹരിച്ചിരുന്ന കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി വെച്ചു പിടികൂടി.

ആദ്യഘട്ടത്തിൽ കാട്ടുപോത്തിനെ വന്ന വഴിത്താരയിലൂടെ കാട്ടിലേക്ക് തിരിച്ചു ഓടിക്കാൻ ആയിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാൽ ഇത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇടയാക്കും എന്നുള്ളതിനാൽ കാട്ടുപോത്തിനെ പിടികൂടി ശാശ്വത പരിഹാരം കാണണമെന്ന് അധികൃതരുടെ ഉറച്ച നിലപാടെടുക്കുകയും തുടർന്ന് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടിയ കാട്ടുപോത്തിനെ പെരിയാർ ടൈഗർ റിസർവിൽ കൊടുംകാട്ടിൽ എത്തിക്കുമെന്നും , തുടർന്ന് കാട്ടുപോത്തിന്റെ ശല്യം ഉണ്ടാവാതിരിക്കാൻ പരമാവധി മുൻകരുതലുകളെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments