play-sharp-fill
കരുനാ​ഗപ്പള്ളി ലഹരിക്കടത്ത്; വാഹനം വാടകയ്ക്ക് നല്‍കിയപ്പോള്‍ ഗൗരവം കാണിക്കാഞ്ഞത് തെറ്റ്; ലഹരികടത്തുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല; പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ ദുഃഖമുണ്ട്; സിപിഐഎം നേതാവ് എ ഷാനവാസ്

കരുനാ​ഗപ്പള്ളി ലഹരിക്കടത്ത്; വാഹനം വാടകയ്ക്ക് നല്‍കിയപ്പോള്‍ ഗൗരവം കാണിക്കാഞ്ഞത് തെറ്റ്; ലഹരികടത്തുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല; പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ ദുഃഖമുണ്ട്; സിപിഐഎം നേതാവ് എ ഷാനവാസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: കരുനാ​ഗപ്പള്ളിയിൽ പച്ചക്കറി ലോറിയിൽ ലക്ഷങ്ങളുടെ പാൻ മസാല പിടിച്ചെടുത്ത സംഭവത്തിൽ വാഹനം വാടകയ്ക്ക് നല്‍കിയപ്പോള്‍ ഗൗരവം കാണിക്കാത്തത് തെറ്റെന്ന് സിപിഐഎം നേതാവ് എ ഷാനവാസ്. ലഹരിക്കടത്ത് കേസില്‍ വാഹനം പിടിയിലാവുകയും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.

വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല. വാഹനം വാങ്ങുന്നതില്‍ അറിയിച്ചില്ല എന്നതാണ് കുറ്റം. ലഹരികടത്തുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. സംഭവം പൊലീസിന് അന്വേഷിക്കാം. ഏത് നടപടിയും നേരിടാന്‍ തയ്യാറാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ ദുഃഖമുണ്ട്’, തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ ആലപ്പുഴ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാന്‍ തയ്യാറാണെന്നും ഷാനവാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടകയ്ക്ക് നല്‍കുമ്പോള്‍ സാക്ഷികള്‍ നിര്‍ബ്ബന്ധമല്ലെന്നും ഷാനവാസ് പ്രതികരിച്ചു. 28നാണ് വാഹനം വാങ്ങിയത്. 4ന് പെര്‍മിറ്റ് കിട്ടി. വാഹനം നല്‍കിയപ്പോള്‍ ഗൗരവം കാണിക്കാത്തത് തെറ്റാണ്. നിരോധിത പുകയില കടത്തിന് സ്വന്തം വാഹനം ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്നും ഷാനവാസ് ചോദിച്ചു.

അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ചൊവ്വാഴ്ച ചേര്‍ന്ന ഏരിയാ കമ്മിറ്റി റിപ്പോര്‍ട്ടിങിനിടെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇക്കാര്യം അറിയിച്ചിരുന്നു. പല ഏജന്‍സികളിലും ഷാനവാസിനെതിരെ പരാതി പോയിട്ടുണ്ടെന്നായിരന്നു നാസറിന്റെ പരാമര്‍ശം.

കേസിനെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഷാനവാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലായെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വിശദീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. സംഭവത്തില്‍ സിപിഐഎം സി വ്യൂ ബ്രാഞ്ച് കമ്മിറ്റി അംഗം ഇജാസിനെ പുറത്താക്കുകയും ചെയ്തിരുന്നു.