video
play-sharp-fill

വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എൽ എസ് ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് 10 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ച് കോടതി

വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എൽ എസ് ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് 10 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ച് കോടതി

Spread the love

തൊടുപുഴ : ലഹരി വസ്തുക്കളായ ഹാഷിഷ് ഓയിലും എൽ എസ് ഡി സ്റ്റാമ്പും കടത്തികൊണ്ട് വന്ന കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ.

2023 ജനുവരി 8 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി പുതക്കുഴി ഇല്ലത്തു പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ കൈയ്സിനെയാണ് കോടതി ശിക്ഷിച്ചത്.

ഇയാളുടെ വീട്ടിലെ കിടപ്പു മുറിയിൽ നിന്നും വില്പനക്കായി കടത്തികൊണ്ടുവന്ന 0.11 ഗ്രാം എൽ എസ് ഡി സ്റ്റാപും 0.26 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസിലാണ് പത്തുവർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു ആറു മാസം കൂടി കഠിന തടവും അനുഭവിക്കേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന അരുൺ തോമസും പാർട്ടിയും ചേർന്ന് കണ്ടു പിടിച്ച കേസ്, കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ ഷിന്റോ പി കുര്യൻ അന്വേഷണം നടത്തുകയും കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ സുനിൽ തോമസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.