കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി ; മരിച്ചത് പാലാ വലവൂർ സ്വദേശി അരുൺ ചന്ദ്രൻ

Spread the love

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിൽ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്.

ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ അരുണിനെ വെള്ളത്തിൽ വീണ് കാണാതാവുകയായിരുന്നു.

ചിറ്റാർപുഴയിൽ ഒഴുക്കിൽപ്പെട്ട അരുണിൻ്റെ മൃതദേഹം കിലോമീറ്ററുകൾ അകലെ പഴയിടം കോസ് വേയ്ക്ക് സമീപം മൂന്നാം നാൾ  മണിമലയാറ്റിൽ നിന്നാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയിലുള്ള സന്നദ്ധപ്രവർത്തകരായ ടീം എമർജൻസിയാണ് മൃതദേഹം കണ്ടെടുത്തത്. ടീം ക്യാപ്റ്റൻ അഷറഫ് ഇ പി. സെക്രട്ടറി അഡ്വക്കേറ്റ്.മുഹമ്മദ് സുഹൈൽ ഖാൻ എന്നിവർ നേതൃത്വം നൽകി.

ഞായറാഴ്ചയാണ് അരുൺ ചന്ദ്രനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.