
ഞാൻ പോകുന്നു !!! കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; കുറ്റക്കാരായ ആരെയെങ്കിലും കുറിച്ച് കുറിപ്പിൽ ഉണ്ടായിരുന്നില്ലായെന്ന് പൊലീസ്
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു എന്നും ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നും കോട്ടയം എസ്പി വെളിപ്പെടുത്തി.
വിദ്യാർത്ഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ‘ഞാൻ പോകുന്നു ‘ എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത് .ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ ആരെയെങ്കിലും കുറിച്ചോ കുറിപ്പിൽ വിവരങ്ങൾ ഉണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും ക്രൈം ബ്രാഞ്ച് നല്ല നിലയിൽ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി പറഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഫുഡ് ടെക്നോളജി രണ്ടാംവർഷ വിദ്യാർത്ഥിയായ ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന് അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു. വകുപ്പ് മേധാവി ശ്രദ്ധയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.ഇതിനു ശേഷമാണ് മറ്റുള്ളവർ ഭക്ഷണത്തെ കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത്