
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; മന്ത്രിതല ചർച്ച പൂർത്തിയായി; അന്വേഷണം ക്രൈംബ്രാഞ്ചിന്; വിദ്യാർത്ഥി സമരം പിൻവലിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിദ്യാർത്ഥി സമരത്തിന് പരിഹാരം കാണാൻ മന്ത്രിമാർ വിദ്യാർത്ഥികലും മാനേജ്മെന്റുമായി നടത്തിയ ചർച്ച പൂർത്തിയായി.
കാഞ്ഞിരപ്പള്ളി ടിബി യിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവന്റെയും സഹകരണ മന്ത്രി വിഎൻ വാസവന്റെയും നേതൃത്വത്തിലായിരുന്നു ചർച്ച. മന്ത്രിമാരും, വിദ്യാർത്ഥികളും, മാനേജ്‌മെൻറ് അധികൃതരുമായാണ് ചർച്ച നടത്തിയത്. അന്വേഷണം ക്രൈബ്രാഞ്ചിന് വിടാൻ ചർച്ചയിൽ തീരുമാനമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റൽ വാർഡനെ മാറ്റുന്ന കാര്യം കോളേജ് മാനേജ്മെന്റിന്. വിദ്യാർത്ഥികലുടെ ആവശ്യങ്ങലിളിൽ അന്തിമ തീരുമാനം ആയിട്ടില്ല. തിങ്കളാഴ്ച മുതൽ കോളേജ് തുറന്നു പ്രവർത്തിക്കും. ചർച്ചകളുടെ ഭാഗമായി വിദ്യാർത്ഥികളുടെ സമരം അനിശ്ചിതകാലത്തേക്ക് അവസാനിപ്പിച്ചു.
Third Eye News Live
0