
കാഞ്ഞിരപ്പള്ളിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറുമാണ് അപകടത്തിൽപ്പെട്ടത്
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരുക്കുണ്ട്.
ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന കാറും അപകടത്തിൽപ്പെടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ. സ്കൂൾ ബസ്സിൽ കുട്ടികളുണ്ടായിരുന്നില്ല. അപകടത്തിൽ സ്കൂൾ ബസിലെ ജീവനക്കാരിക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group


കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്ക്.
ഇന്നലെ രാത്രി 10.15 ഓടെ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു സമീപമാണ് അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് യാത്രികരായ പത്തനംതിട്ട വാഴമുട്ടം സ്വദേശി ജോയല്‍ ജോസ് (21), വൈക്കം സ്വദേശി പി.എസ്. ശ്രീജിത് (21), ജീപ്പ് ഓടിച്ച കോട്ടയം തോട്ടയ്ക്കാട് സ്വദേശി ജോസഫ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പൊന്‍കുന്നത്തുനിന്നും ഭക്ഷണം കഴിച്ച ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാഞ്ഞിരപ്പള്ളിയില്‍നിന്നും വന്ന ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.