കാഞ്ഞിരപ്പള്ളിയ്ക്കും രാമപുരത്തിനും പുതിയ പൊലീസ് സ്റ്റേഷൻ: പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി
സ്വന്തം ലേഖകൻ
പാലാ: പുതിയതായി പണികഴിപ്പിച്ച കാഞ്ഞിരപ്പള്ളി, രാമപുരം പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ആശംസകൾ അറിയിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എൻ.സി. രാജ്മോഹൻ, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജെസ്സി ഷാജൻ, കെ.ആർ.തങ്കപ്പൻ, ജോണിക്കുട്ടി മഠത്തിനകം, ജോളി മടുക്കക്കുഴി, ബിജു പത്യല തുടങ്ങിയവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ-യുടെ അധ്യക്ഷതയിൽ തോമസ് ചാഴിക്കാടൻ എം.പി ശിലാ ഫലകം അനാച്ഛാദനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.