play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ സുഭിക്ഷം ഫലവൃക്ഷം പദ്ധതിയ്ക്കു തുടക്കമായി: പുതിയ തുടക്കവുമായി സിപിഎം ഏരിയ കമ്മിറ്റി

കാഞ്ഞിരപ്പള്ളിയിൽ സുഭിക്ഷം ഫലവൃക്ഷം പദ്ധതിയ്ക്കു തുടക്കമായി: പുതിയ തുടക്കവുമായി സിപിഎം ഏരിയ കമ്മിറ്റി

തേർഡ് ഐ ബ്യൂറോ

കാഞ്ഞിരപ്പള്ളി: പതിനായിരത്തോളം വൃക്ഷത്തൈകൾക്കു ജീവനേകാൻ സുഭിക്ഷം ഫലവൃക്ഷം പദ്ധതിയുമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി. നേതാക്കളായ കെ.എൻ ബാലഗോപാലും, കെ.ജെ തോമസും ചേർന്നു പദ്ധതിയ്ക്കു ആവേശകരമായ തുടക്കം നൽകി.

ആദ്യ പ്ലാവിൻ തൈ നട്ട് കെ.എൻ ബാലഗോപാലാണ് പദ്ധതിയ്ക്കു തുടക്കമിട്ടത്. കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക നേതാവും സാധാരണക്കാരുടെ ആവേശവുമായിരുന്ന കെ.വി കുര്യൻ ഓർമ്മമരം കെ.ജെ തോമസും നട്ടതോടെയാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയുടെ ആദ്യഘട്ടമായി മുണ്ടക്കയം പഞ്ചായത്തിലെ 250 കൃഷിയിടങ്ങളിൽ പ്ലാവിൻ തൈകൾ വച്ച് നൽകി. സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയയുടെ പരിധിയിൽ വരുന്ന എട്ടു ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന 12 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പരമാവധി ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന പരിപാടിയാണിത്.

ആദ്യഘട്ടം 10000 പ്ലാവിൻ തൈകൾ വച്ചുപിടിപ്പിച്ചു നൽകുകയാണ്. രണ്ടാംവർഷം കായ്ഫലം നൽകുന്ന വിയറ്റ്‌നാം സൂപ്പർ ഏർലി ഇനം തൈകളാണ് ആണ് ആ വച്ചു പിടിപ്പിച്ചു നൽകുന്നത്. താല്പര്യമുള്ള ഏവരുടെയും വീട്ടിൽ വളണ്ടിയർമാർ എത്തി തൈ നട്ടു നൽകുകയാണ് ചെയ്യുന്നത്.

പ്ലാവിൻ തൈ കൂടാതെ, മാവിൻതൈകൾ, തെങ്ങിൻ തൈകൾ, റമ്പൂട്ടാൻ,മാംഗോസ്റ്റിൻ തൈകൾ എന്നിവയും വച്ചുപിടിപ്പിച്ച് നൽകും.