മൃതദേഹത്തോട് അനാസ്ഥ: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെൻഷൻ; ഡിഎംഓയുടേതാണ് നടപടി

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.

video
play-sharp-fill

അറ്റൻഡർമാരായ ആർ വി സുജാത, വി ഡി രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോർച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ച വരുത്തിയതാനാണ് നടപടി. ഡിഎംഓയുടേതാണ് നടപടി.

പോസ്റ്റ്മോർട്ടത്തിന് മുൻപ് ഫ്രീസറില്‍ സൂക്ഷിക്കാനേല്‍പിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കള്‍ക്ക് ജീർണ്ണിച്ച നിലയില്‍ കിട്ടിയത്. കേടായ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മരിച്ചയാളുടെ സഹോദരൻ ജില്ല കളക്ടർക്കും ഡിഎംഒക്കും പൊലീസിലും പരാതി നല്‍കിയിരുന്നു.
മണിമല നെല്ലുവേലി ജോമി ജോസഫിൻ്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ ബന്ധുക്കള്‍ക്ക് കിട്ടിയത്. ഇന്നലെ മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഇന്ന്പോസ്റ്റ്മോർട്ടെത്തിനായി കൊണ്ടുപോകാനായി വന്ന ബന്ധുക്കള്‍ക്ക് മുന്നിലേക്കെത്തിച്ചത് ജീർണ്ണിച്ച്‌ വികൃതമായ ദുർഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കള്‍ ആശുപത്രിയില്‍ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തു.