സംശയകരമായ ഒന്നും തന്നെയില്ല! കാഞ്ഞിരപ്പള്ളിയില്‍ വിധവയായ യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്തും കോട്ടയം താഴത്തങ്ങാടി സ്വദേശിയുമായ ജോബ് സക്കറിയ തന്നെയെന്ന് പൊലീസ് ; കൊലപാതകത്തിന് കാരണം സംശയവും സാമ്പത്തിക തർക്കവും

Spread the love

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍  വിധവയായ യുവതിയെ  കൊലപ്പെടുത്തിയത് സുഹൃത്തും  കോട്ടയം താഴത്തങ്ങാടി സ്വദേശിയുമായ ജോബ് സക്കറിയ തന്നെയെന്ന് പൊലീസ്.

video
play-sharp-fill

സാമ്പത്തിക തർക്കവും  സംശയവുമാണ് കൊലപാതകത്തിലും തുടർന്നുള്ള ആത്മഹത്യയിലും കലാശിച്ചത്. ഷേർളിയും ജോബ് സക്കറിയയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു.

6 മാസം മുൻപ് ഭര്‍ത്താവ് മരിച്ചതോടെ  ഷേര്‍ളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി. പിന്നീട് പലപ്പോഴും ജോബ് ഇവിടെ വരാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഷേര്‍ളി കഴിഞ്ഞ ദിവസം ജോബിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു, ഇതാണ് വൈരാഗ്യത്തിന് കാരണം.

ഫോറന്‍സിക് ടീം ഉള്‍പ്പടെ വീട്ടില്‍ പരിശോധന നടത്തി. സംശയകരമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.