കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച സഹോദരനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മധ്യവയസ്കനായ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി ഇടക്കുന്നം ലക്ഷം വീട് കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ആന്റണി മകൻ ബോവച്ചൻ (45) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ തന്റെ സഹോദരനായ സെബാസ്റ്റ്യൻ എന്നയാളെയാണ് ആക്രമിച്ചത്. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

ഇതിനെ തുടർന്ന് കഴിഞ്ഞദിവസം ഇയാൾ വീട്ടിൽ ചെന്ന് അമ്മയെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ഇതു കണ്ട്‌ തടയാൻ ശ്രമിച്ച സെബാസ്റ്റിനെ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു.

ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി എസ്.എച്ച്. ഓ ഷിന്റോ പി.കുര്യൻ, എസ്.ഐ പ്രദീപ്, രാധാകൃഷ്ണപിള്ള, ശശികുമാർ, എ.എസ്.ഐ സുനിൽ പി.പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.