കാഞ്ഞിരപ്പള്ളി, മണിമല സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ അച്ഛനെയും,മകനെയും  കാപ്പ നിയമപ്രകാരം  നാടുകടത്തി ; ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി.കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ മകൻ അരുൺ (24) എന്നിവരെയാണ് നാടുകടത്തിയത്.

നിരന്തര കുറ്റവാളികളായ ഇവർക്കെതിരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും കാഞ്ഞിരപ്പള്ളി, മണിമല എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളിൽ പ്രതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള് സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.